കോതമംഗലം : മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാർ പങ്കെടുക്കുന്ന കോതമംഗലം താലൂക്ക് തല പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങും മേയ് 26ന് നടത്തുമെന്ന് ആന്റണി ജോണ് എംഎൽഎ അറിയിച്ചു. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവർ കോതമംഗലത്തെ അദാലത്തിൽ പങ്കെടുക്കും.
അദാലത്തിലേക്കുള്ള അപേക്ഷകൾ നാളെ മുതൽ 10 വരെ നൽകാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. http://www. karuthal.kerala.gov.in പോർട്ടലിലും അപേക്ഷ നൽകാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ കൊടുക്കാം. അതോടൊപ്പം താലൂക്ക് ഓഫീസിൽ നേരിട്ടും അദാലത്തിലേക്കുള്ള അപേക്ഷകൾ നൽകാം. പേര്, വിലാസം, ഫോണ് നന്പർ എന്നിവ ഉൾപ്പെടെ കൃത്യമായി അപേക്ഷകളിൽ രേഖപ്പെടുത്തണം.
മെയ് 26 ന് എംഎ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് അദാലത്ത്. പൊതു ജനങ്ങൾ അദാലത്ത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആന്റണി ജോണ് എംഎൽഎ ആവശ്യപ്പെട്ടു.