കൊച്ചി: പ്രതിപക്ഷ ബഹളത്തിനിടയില്‍ കൊച്ചി കോര്‍പറേഷന്റെ 2023-24 വര്‍ഷത്തെ ബജറ്റ് പാസാക്കി. മാന്ത്ര കനാല്‍ സമാന്തര പാത ഉള്‍പ്പെടെ അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ കൂടി ചേര്ത്ത്ബഡ്ജറ്റ് അംഗീകരിച്ചതായി ഡെപ്യൂട്ടി മേയര്‍ പ്രഖ്യാപിച്ചതോടെ അഞ്ചു മിനിറ്റിനുള്ളില്‍ നടപടികള്‍ അവസാനിപ്പിച്ച് കൗണ്‍സില്‍ പിരിഞ്ഞു.
കഴിഞ്ഞ കൗണ്‍സിലുകളിലെ തുടര്‍ച്ചയായിരുന്നു ഇന്നലെയും. പതിവു പോലെ യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയാണ് ഹാളിലേക്ക് പ്രവേശിച്ചത്. സംസാരിക്കാനായി ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ എണീറ്റപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളി രൂക്ഷമാക്കി. മേയര്‍ രാജിവയ്ക്കണമെന്ന പതിവ് ആവശ്യമായിരുന്നു ഇന്നലെയും. തുടര്‍ന്നാണ് ബജറ്റ് ഭേദഗതികളോടെ അംഗീകരിച്ചതായി അറിയിച്ച് മേയറും ഡെപ്യൂട്ടി മേയറും ചെയര്‍ വിട്ടുപോയത്.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കും പ്രതിപക്ഷത്തിന്റെ നിസഹകരണത്തിനുമിടയിലാണ് വാര്‍ഷിക പദ്ധതി രൂപീകരിക്കാനും ബജറ്റ് നടപടികള്‍ വിജയകരമായി പൂര്ത്തിയാക്കാനുമായതെന്ന് മേയര്‍ എം. അനില്‍കുമാര്‍ പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
നഗരഭരണം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കൗണ്‍സിലിന്റെ പ്രാധാന്യം എന്താണെന്ന് അറിയാത്തതുപോലെയാണ് പ്രതിപക്ഷം പെരുമാറുന്നത്. നഗരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ പോലും പ്രതിസന്ധിയിലാക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്നും മേയര്‍ പറഞ്ഞു.