ഗുരുവായൂർ: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭാ കൗണ്‍സിൽ യോഗത്തിൽ കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയം എൽഡിഎഫ് പിന്തുണയോടെ ഐകകണ്ഠ്യേന പാസാക്കി. യോഗത്തിൽ പങ്കെടുത്ത ബിജെപി അംഗം ജ്യോതി രവീന്ദ്രനാഥ് വിഷയത്തിൽ മൗനംപാലിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലർ സി.എസ്. സൂരജാണ് പ്രമേയം അവതരിപ്പിച്ചത്. കൗണ്‍സിലർ വി.കെ. സുജിത്ത് പിൻതാങ്ങി. നടൻ ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് കൗണ്‍സിൽ യോഗം ആരംഭിച്ചത്. പിന്നീട് അജണ്ടകൾ ചർച്ചക്ക് എടുക്കുന്നതിന് മുന്‍പ് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് പ്രമേയം വായിച്ചു.
കൂടുതൽ ചർച്ചകളിലേക്ക് കടക്കാതെ തന്നെ പ്രമേയം പാസാക്കുകയായിരുന്നു.
കൂടുതൽ ചർച്ചകളിലേക്ക് കടക്കാതെ തന്നെ പ്രമേയം പാസാക്കുകയായിരുന്നു.