തൃശൂര്‍: സിബിഎസ്ഇ സ്കൂൾ സഹോദയ സമിതിയുടെ ജില്ലയിലെ മികച്ച കായിക അധ്യാപകനുള്ള പുരസ്കാരം ദേവമാത സ്കൂളിലെ കായിക അധ്യാപകൻ എം.എ. അനൂപ് കുമാറിനു സമ്മാനിച്ചു. പോട്ടോർ ഭവൻസ് വിദ്യാമന്ദിര്‍ സ്കൂളിൽവച്ച് ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോ. സി.പി. വിജയൻ അവാർഡ് നല്കി. സഹോദയ പ്രസിഡന്റ് അനില ജയചന്ദ്രൻ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി ഡോ. ദിനേശ് ബാബു പ്രശസ്തിപത്രവും ട്രഷറർ ബാബു കോയ്ക്കര കാഷ് അവാർഡും നൽകി. ഈയിനത്തിൽ ആദ്യത്തെ അവാർഡിനാണ് അനൂപ് അർഹനായത്. കോളങ്ങാട്ടുകര മണിത്തോട്ടം എം.സി ഏലിയാസിന്റെയും ജൂലിയറ്റിന്റെയും മകനാണ് അനൂപ് കുമാർ.