പഴയന്നൂർ: ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപികയായിരുന്ന കെ. വിലാസിനി ടീച്ചറുടെ അനുസ്മരണം ഏപ്രിൽ ഒന്നിന് പഴയന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.
1987-88 ലെ 10-ാം ക്ലാസ് വിദ്യാർഥികളാണ് സംഗമം നടത്തുന്നത്. രാവിലെ 10.30ന് അധ്യാപക സംഗമവും ഉച്ചകഴിഞ്ഞ് രണ്ടിന് വിലാസിനി ടീച്ചർ എഴുതിയ അമ്മത്തറവാട്, പ്രതികാര ദേവിമാർ എന്നീ പുസ്തകങ്ങൾ കവി റഫീക്ക് അഹമ്മദ്, നടി രചന നാരായണൻകുട്ടി എന്നിവർ ചേർന്ന് ഇന്ദിര ടീച്ചർക്ക് നൽകി പ്രകാശനം ചെയ്യുമെന്ന് പൂർവ വിദ്യാർഥികളായ, സഫിയാ ബീഗം, രവീന്ദ്രൻ കോടത്തുർ എന്നിവർ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.