അയ്യന്തോൾ: അമൃത വിദ്യാലയത്തിൽ കുട്ടികൾക്കായി നടത്തിയ രണ്ടു ദിവസത്തെ വേനൽ അവധിക്കാല ക്യാന്പ് ഇന്ന് സമാപിക്കും. ക്യാന്പിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഗായകനും മോട്ടിവേറ്ററുമായ മനോജ് കമ്മത്ത് നിർവഹിച്ചു. അമൃത വിദ്യാലയം പ്രിൻസിപ്പൽ ബ്രഹ്മചാരിണി സാമഗീതാമൃത ചൈതന്യ, അക്കാദമിക് അഡ്വൈസർ എം. ഭവാനി പങ്കെടുത്തു.