വടക്കാഞ്ചേരി: ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. വടക്കാഞ്ചേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിനുസമീപവും പരുത്തിപ്രയിലുള്ള ഹോട്ടലുകളിൽ നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർഥങ്ങളാണ് പിടിച്ചെടുത്തത്. ഒരു ഹോട്ടലിന് ലൈസൻസോ, ബിൽഡിംഗ് പെർമിറ്റോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കി. ഹെൽത്ത് സൂപ്പർവൈസർ ജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജീവൻ, സാഹിറ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.