ചാവക്കാട്: കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാല അഞ്ചങ്ങാടിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. കടപ്പുറം വലിയകത്ത് തൊട്ടാപ്പിൽ ജാഫറി(34)നെയാണ് എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.