അന്നമനട: ശിശു സൗഹൃദ പഞ്ചായത്തായ അന്നമനടയിൽ അങ്കണനവാടി കുട്ടികൾക്കായി പോഷകാഹാരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ ആവശ്യമായ കണ്ടെയ്നറുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപയുടെ ഉപകരണങ്ങൾ 31 അങ്കണവാടികൾക്കാണു വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സിന്ധു ജയൻ, എം.യു. കൃഷ്ണകുമാർ, ജോബി ശിവൻ, മോളി വർഗിസ്, സെക്രട്ടറി ജോണ് ജോണ് പാറയ്ക്ക, സവിത എന്നിവർ പ്രസംഗിച്ചു.