ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സംസ്ഥാനത്തെ മികച്ച കോളജ് അധ്യാപകന് നൽകിവരുന്ന ഫാ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. മഞ്ജു കുര്യന്. കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ പ്രിൻസിപ്പലും രസതന്ത്രം വിഭാഗത്തിൽ പ്രഫസറുമാണ് ഡോ. മഞ്ജു കുര്യൻ. ക്രൈസ്റ്റ് കോളജിൽ നടന്ന അവാർഡ് ദാനചടങ്ങിൽ എംജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. സാബു തോമസ് അവാർഡ് സമ്മാനിച്ചു. കോളജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാന്പിള്ളി അധ്യക്ഷനായിരുന്നു.
സിഎംഐ ദേവമാത കൗണ്‍സിലർ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിളളി അനുഗ്രഹ പ്രഭാഷണം നടത്തി. കാലിക്കട്ട് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലി, പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, എന്നിവർ പ്രസംഗിച്ചു. അധ്യാപന രംഗത്തെ മികവിനൊപ്പം ഗവേഷണ മികവും കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിലെ സജീവ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ക്രൈസ്റ്റ് കോളജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന ഫാ. ജോസ് തെക്കന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്.
മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, കവിയും നിരൂപകനുമായ പ്രഫ. കെ. സച്ചിദാനന്ദൻ, കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, കേരള പ്രിൻസിപ്പൽ കൗണ്‍സിൽ മുൻ പ്രസിഡന്റ് ഡോ. എം. ഉസ്മാൻ, സിഎംഐ ദേവമാതാ വികർ പ്രൊവിൻഷ്യൽ ഫാ. ഫ്രാൻസിസ് കുരിശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.