ചാലക്കുടി: ആനമല റോഡിൽ ആറു കിലോമീറ്റർ ദൂരം നവീകരണം നടത്തുന്നതിനായി മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. പൊകലപ്പാറ മുതൽ മുക്കന്പുഴ വരെയുള്ള റോഡിലാണ് ഓവർലേ നവീകരണം നടത്തുന്നത്. റോഡിനിരുവശവും ഐറിഷ് കാന ഉൾപ്പെടുന്ന പ്രവൃത്തിയുടെ നിർവഹണ ചുമതല പൊതുമരാമത്ത് നിരത്തു വിഭാഗത്തിനാണ്.