വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര ചൊക്കനയിൽ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. ചൊക്കന സ്വദേശി ഇസാക്കിന്റെ പശുക്കുട്ടിയെയാണ് പുലി കൊന്നത്.
പശുവിനെ കാണാതെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ചൊക്കനയിലെ തൊഴിലാളി പാഡിക്കു പിറകു വശത്ത് ഇന്നലെ ഉച്ചയോടെ ജഢം കണ്ടെത്തിയത്. വന്യജീവി ശല്യം രൂക്ഷമായിട്ടുള്ള ഇവിടെ വളർത്തുമൃഗങ്ങൾ പുലിക്കിരയാകുന്നതു നിത്യസംഭവമായിട്ടുണ്ട്.