ഇരിങ്ങാലക്കുട: കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തിയത്. ക്ഷേത്രത്തിലെ കിഴക്കും പടിഞ്ഞാറുമുള്ള നടപ്പുരകൾ, തെക്കും പടിഞ്ഞാറുമുള്ള ഉൗട്ടുപുരകൾ, പഴയ ദേവസ്വം ഓഫീസ്, പത്തായപ്പുര എന്നിവ ഉൾപ്പെടെയുള്ള പുനരുദ്ധാരണങ്ങൾക്കാണു ദേവസ്വം പദ്ധതി സമർപ്പിച്ചിരുന്നത്.
പുനരുദ്ധാരണം നടത്തേണ്ട സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. ദേവസ്വം ഭരണസമിതിയിൽനിന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട വിദഗ്ധരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വിശദമായ പദ്ധതി റിപ്പോർട്ട് സംഘത്തിനു ദേവസ്വം കൈമാറി.