എടത്തിരുത്തി: സെന്റ് ആൻസ് ഹൈസ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം ഇ.ടി. ടൈസണ്‍ എംഎൽഎ നിർവഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. നിഖിൽ, പ്രധാനാധ്യാപിക സിസ്റ്റർ റോസ്ലറ്റ്, പിടിഎ പ്രസിഡന്റ് സെബിൻ ഫ്രാൻസിസ്, ലോക്കൽ മാനേജർ സിസ്റ്റർ രേഖ, സിമി അഷീർ, ലിജി ലോനപ്പൻ, ടിന്റു. കെ. പോൾ എന്നിവർ പ്രസംഗിച്ചു.