ചാലക്കുടി: ബ്രാഞ്ച് കനാലിലൂടെ കണ്ണംകുളത്തിലേക്ക് വെള്ളം തുറന്നു വിടാനുള്ള നടപടി കൈക്കൊള്ളണമെന്ന് ഗോൾഡൻ നഗർ റസിഡന്റ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കണ്ണംകുളത്തിന്റെ പരിസരപ്രദേശങ്ങളും സമീപവാസികളും കൃഷിക്കും മറ്റും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ്.
യോഗത്തിൽ ഗോൾഡൻ നഗർ പ്രസിഡന്റ് പി. ചന്ദ്രബാബു അധ്യക്ഷനായി, സെക്രട്ടറി പി .ഡി. ദിനേശ്, ട്രഷറർ സി.വി. പൗലോസ്, അന്പാടി ഉണ്ണികൃഷ്ണൻ, കെ. ഗുണശേഖരൻ, എ.ടി. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ ഗോൾഡൻ നഗർ പ്രസിഡന്റ് പി. ചന്ദ്രബാബു അധ്യക്ഷനായി, സെക്രട്ടറി പി .ഡി. ദിനേശ്, ട്രഷറർ സി.വി. പൗലോസ്, അന്പാടി ഉണ്ണികൃഷ്ണൻ, കെ. ഗുണശേഖരൻ, എ.ടി. പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.