ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ 23 വർഷത്തെ നിസ്തുല സേ വനം പൂർത്തിയാക്കി വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറന്പിൽ നാളെ വിരമിക്കും. കോളജിന് പലവിധ അവാർഡുകൾ കരസ്ഥമാക്കുന്നതിലും കോളജിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിലും ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും ജോയച്ചന്റെ സംഭാവനകൾ വലുതാണ്. വൈസ് പ്രിൻസിപ്പൽ, കായിക അധ്യാപ കൻ, ഹോസ്റ്റൽ വാർഡൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
മഴവെള്ള സംഭരണ പ്രവർത്തനങ്ങൾ, സോളാർ എനർജി, ബയോഗ്യാസ് പ്ലാന്റ് എന്നിവയും പരിസ്ഥിതി പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ തനതായ മേഖലയായിരുന്നു. പ്രവർത്തനങ്ങൾക്ക് വനമിത്ര തുടങ്ങി പല അവാർഡുകളും ലഭിച്ചു. നാട്ടുമാവുകളെയും പ്ലാവിനെ യും പരിപോഷിപ്പിക്കാൻ അക്ഷീണം പ്രയത്നിച്ചതിനാൽ "മാവച്ചൻ' എന്ന വിളിപ്പേരും ലഭിച്ചു.
കഴിഞ്ഞ ആറു വർഷം തുടർച്ചയായി കാലിക്കട്ട് യൂണിവേഴ്സിറ്റി കായിക മത്സരങ്ങളുടെ ഓവറോൾ ചാന്പ്യൻഷിപ്പ് നേടുവാനും 2018ൽ ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല സ്പോർട്സ് പ്രമോട്ടിംഗ് കോളജിനുള്ള പിഇഎഫ്ഐ ഡോ. ജോസഫ് അവാർഡ്, ജി.വി. രാജ അവാർഡ് എന്നിവ നേടുന്നതിലും നിർണായക പങ്കുവഹിച്ചു.
കോളജിൽ സിന്തറ്റിക് കോർട്ട്, ഇൻഡോർ വോളിബോൾ കോർട്ട് ഉൾപ്പടെയുള്ള കോർട്ടുകൾ കൊണ്ടുവരുന്നതിലും കാത്തലിക് സെന്ററിൽ ഇൻഡോർ വുഡൻ ഷട്ടിൽ കോർട്ടുകൾ കൊണ്ടുവരുന്നതിലും പത്മഭൂഷൻ ഫാ. ഗബ്രിയേൽ ബെർത്ത് സെന്റിനറി ഇൻഡോർ സേറ്റഡിയം പണിയുന്നതിലും ബിപിഇയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിലും നിർണായകമായ പങ്കുവഹിച്ചു. കോളജ് തലത്തിൽ കേരള സ്പോർട്സ് കൗണ്‍സിന്റെ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറിനുള്ള ജി.വി. രാജ അവാർഡും നേടിയിട്ടുണ്ട്.