കോലഞ്ചേരി: പഴന്തോട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ഹൈടെക് മന്ദിര ഒരുങ്ങുന്നു. പി.വി. ശ്രീനിജിൻ എംഎൽഎയുടെ ഇടപെടലിനെതുടർന്ന് സ്കൂളിന് പുതിയ മന്ദിരം നിർമിക്കാൻ സംസ്ഥാന സർക്കാർ രണ്ടു കോടി അനുവദിച്ചു.
സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ മന്ദിരം നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രക്ഷകർതൃ സമിതിയും അടക്കമുള്ളവർ എംഎൽഎയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതേതുടർന്നാണ് എംഎൽഎ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇക്കാര്യം പരിഗണിച്ച സർക്കാർ പുതിയ മന്ദിരം നിർമിക്കാൻ രണ്ടു കോടി രുപ അനുവദിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തികൾ ഉടൻ ആരംഭിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.