കോതമംഗലം: പുതുതായി നിർമിച്ച നേര്യമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് എട്ടിന് വൈകുന്നേരം അഞ്ചിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിക്കും. വില്ലേജ് ഓഫീസ് സ്മാർട്ട് ആയതോടെ ഓഫീസിന്റെ ഭൗതീക സാഹചര്യം മെച്ചപ്പെട്ടു. ഇതോടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം കൂടുതൽ വേഗത്തിൽ ലഭ്യമാകുമെന്നും എംഎൽഎ അറിയിച്ചു.