കൂത്താട്ടുകുളം: ഉപജില്ലയിലെ എൽപി, യുപി വിഭാഗം സ്കൂൾ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ യൂണിഫോം വിതരണം തുടങ്ങി. സ്കൂളുകൾ ആവശ്യപ്പെട്ട നിറങ്ങളിലുള്ള രണ്ട് ജോഡി യൂണിഫോമിനുള്ള കൈത്തറി തുണികളാണ് വിതരണത്തിനെത്തിയത്. വിതരണോദ്ഘാടനം നഗരസഭാധ്യക്ഷ വിജയ ശിവൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷത വഹിച്ചു.