കോതമംഗലം: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സംസ്ഥാനത്തെ മികച്ച കോളജ് അധ്യാപകർക്ക് ഏർപ്പെടുത്തിയ ഫാ. ജോസ് തെക്കൻ പുരസ്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളജ് പ്രിൻസിപ്പൽ മഞ്ജു കുര്യന് സമ്മാനിച്ചു. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. സാബു തോമസ് പുരസ്കാരം നൽകി. കോളജ് മാനേജർ ഫാ. ജേക്കബ് ഞെരിഞാമ്പള്ളി അധ്യക്ഷത വഹിച്ചു. സിഎംഐ ദേവമാതാ കൗൺസിലർ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിളളി അനുഗ്രഹ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം യൂജിൻ മോറെലി, പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുൻ പ്രിൻസിപ്പൽ ഫാ.ഡോ. ജോസ് തെക്കന്റെ സ്മരണാർഥമാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അധ്യാപന, ഗവേഷണ രംഗത്തെ മികവും സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്.
സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ഐഎസ്ആർഒ ചെയർമാൻ കെ. രാധാകൃഷ്ണൻ, കവിയും നിരൂപകനുമായ പ്രഫ. കെ. സച്ചിദാനന്ദൻ, കേരള കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ, കേരള പ്രിൻസിപ്പൽ കൗൺസിൽ മുൻ പ്രസിഡന്റ് എം. ഉസ്മാൻ, സിഎംഐ ദേവമാതാ വികാർ പ്രൊവിൻഷ്യൽ ഫാ. ഫ്രാൻസിസ് കുരിശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കോലഞ്ചേരി, കാഞ്ഞിരവേലിയിൽ റിട്ട. അധ്യാപക ദമ്പതികളായ കെ.എം. കുര്യാച്ചൻ -വി.കെ. സൂസൻ എന്നിവരുടെ മകളാണ്. എംഎ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ പനിച്ചയം പാറപ്പാട്ട് ജിസ് പോളിന്റെ ഭാര്യയാണ്. വിദ്യാർഥിനികളായ അഞ്ജലി, അലീന എന്നിവർ മക്കളാണ്.