+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​യു​ഇ​ടി പ​രി​ശീ​ല​നം

മൂ​വാ​റ്റു​പു​ഴ: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും പ്രീ​മി​യ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള കോ​മ​ൺ യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്ക് (സി​യു​ഇ​ടി) സം​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ
സി​യു​ഇ​ടി പ​രി​ശീ​ല​നം
മൂ​വാ​റ്റു​പു​ഴ: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും പ്രീ​മി​യ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള കോ​മ​ൺ യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്ക് (സി​യു​ഇ​ടി) സം​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​രാ​ക്കു​ന്ന​തി​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സം​സ്ഥാ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം, ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ൻ​സ് കൗ​ൺ​സി​ലിം​ഗ് സെ​ൽ ന​ട​പ്പാ​ക്കു​ന്ന ‘പ്ര​യാ​ൺ-2023’ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ന്നു. സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ൽ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​എ. ബി​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ഫ്‌‌‌‌​ലൈ​ൻ ഓ​ൺ‌​ലൈ​ൻ ക്ലാ​സു​ക​ൾ സ​മ​ന്വ​യി​പ്പി​ച്ചാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ‘പ്ര​യാ​ൺ' പ​ദ്ധ​തി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച 100 അ​ധ്യാ​പ​ക​രു​ടെ പാ​ന​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഇ​ന്ന് അ​വ​സാ​നി​ക്കും. പ​രീ​ക്ഷാ തീ​യ​തി മേ​യ് 21 മു​ത​ൽ 31 വ​രെ​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​താ​ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ക​രി​യ​ർ ഗൈ​ഡു​മാ​രെ സ​മീ​പി​ക്ക​ണം.