പിറവം: നൂറ്റാണ്ടിനിപ്പുറവും ഫാസിസവും വർഗീയ ജാതി ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്താനുള്ള ഇച്ഛാശക്തിയും കരുത്തുമാണ് കോൺഗ്രസിന്റെ മുഖമുദ്രയെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ടി.ബൽറാം. വൈക്കം സത്യഗ്രഹ സമരത്തിന് നേതൃത്വം നൽകിയ പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ ഛായാചിത്ര ഘോഷയാത്രയ്ക്ക് പിറവത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ. ജോൺ അധ്യക്ഷത വഹിച്ചു.