ഇലഞ്ഞി: സെന്റ് ഫിലോമിനാസിലെ കുട്ടികളുമായി സംവദിക്കുവാൻ സ്കൂളിന്റെ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടകനായി എത്തിയത് ചങ്ങമ്പുഴയുടെ ചെറുമകനായ എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ഹരികുമാർ ചങ്ങമ്പുഴ. വിദ്യാഭ്യാസത്തിൽ ചുറ്റുമുള്ള വസ്തുക്കളെയും വ്യക്തികളെയും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പാടവം വളർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പിടിഎ പ്രസിഡന്റ് പൗലോസ് മാഞ്ഞാമറ്റം അധ്യക്ഷത വഹിച്ചു. മാത്യു ഉറുമ്പിപ്പാറ, മാജി സന്തോഷ്, നവീൻ സുദർശൻ, ഫാ.ജോൺ എർണ്യാകുളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.