കോതമംഗലം: ഊഞ്ഞാപാറ എംഎൽടിപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക പദ്ധതി കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ കൃഷിയോട് താൽപ്പര്യം ഉണ്ടാക്കി കാർഷിക സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പച്ചക്കറി കൃഷിതോട്ടം ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, മഞ്ജു സാബു, ഗോപി മുട്ടത്ത്, ആശാമോൾ ജയപ്രകാശ്, അനിത തോമസ്, സാംകുട്ടി, എൽദോസ് വർഗീസ്, ജിജി എൽദോസ് എന്നിവർ പ്രസംഗിച്ചു.