അങ്കമാലി: നസ്രത്ത് സന്യാസിനി സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി കറുകുറ്റി-എടക്കുന്ന് റോഡിൽ സ്റ്റെല്ല മാരീസ് ആശുപത്രിക്ക് മുൻവശത്ത് പണി തീർത്ത ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനു സമർപ്പിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. നസ്രത്ത് സന്യാസിനി സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ ടെറസിൻ, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആഷ്ലി, വാർഡ് മെമ്പർമാരായ ജിയോ പോൾ, ടോണി പറപ്പിള്ളി, മോൺ. വർഗീസ് ഞാളിയത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.