ആലുവ: രണ്ട് വർഷമായി താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന തുരുത്ത് കെവൈഎൽപിസ്കൂളിന് പുതിയ കെട്ടിടം യാഥാർഥ്യമായി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു.
അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ജില്ലാപഞ്ചായത്തംഗം എം.ജെ. ജോമി, എഇഒ പി. അംബിക , പ്രധാനാധ്യാപിക ഷൈനിമോൾ തുടങ്ങിവർ പ്രസംഗിച്ചു.
100 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റിയാണ് രണ്ട് നിലകളിലായി മൂന്ന് ക്ലാസ് റൂം, ഓഫീസ്, ടോയ്ലറ്റ് ബ്ലോക്ക്, കിച്ചൺ എന്നിവ അടങ്ങുന്ന പുതിയ സ്കൂൾ കെട്ടിടം നിർമിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷങ്ങളായ് തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയിലും, വീരഭദ്രകാളി ക്ഷേത്ര കെട്ടിടത്തിലുമായാണ് സ്കൂൾ പ്രവർത്തിച്ചു പോന്നത്. സ്കൂളിന് മുകളിൽ ഒരു നില കൂടി (മൂന്നാമത്) പണിയുന്നതിനുള്ള ഫണ്ട് കൂടി അനുവദിച്ചതായി എംഎൽഎ അറിയിച്ചു.