ആലുവ: സെന്റ് ആന്റണീസ് ആശ്രമ ദേവാലയത്തിൽ ആലുവ ബൈബിൾ കൺവൻഷൻ നാളെ മുതൽ ഏപ്രിൽ നാലു വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ രാത്രി ഒന്പതു വരെ നടക്കും. ബ്രദർ സന്തോഷ് കരുമത്ര ആൻഡ് ടീം (ഷെക്കെയ്ന മിനിസ്ട്രീസ്) ആണ് ധ്യാനം നയിക്കുന്നത്. ദിവസവും ഗാനശുശ്രൂഷ, ദിവ്യബലി, വചന പ്രഘോഷണം, ആരാധന എന്നിവ ഉണ്ടാകുമെന്ന് പ്രിയോർ ഫാ. ബെന്നി എണ്ണയ്ക്കാപ്പള്ളി സിഎംഐ, കോ ഓർഡിനേറ്റർ ബ്രദർ ജോസ് പയ്യപ്പിള്ളി എന്നിവർ അറിയിച്ചു.