നെടുമ്പാശേരി : ദേശീയ പാതയേയും എം സി റോഡിനേയും യോജിപ്പിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കവാടത്തിൽ കൂടിയുള്ള കരിയാട് - മറ്റൂർ റോഡിന്റെ തുടക്കത്തിലുള്ള കവലയിൽ നെടുമ്പാശേരി പഞ്ചായത്ത് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കും. കരിയാട് കവലയിൽ പഞ്ചായത്തിന്റെ സ്വന്തം സ്ഥലത്ത് ഇതിന്റെ നിർമാണത്തിനായി 2023 - 2024 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ നാല് കോടി രൂപ വകയിരുത്തിട്ടുണ്ട്. ഒരു വർഷത്തിനകം ഇതിന്റെ പണി പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് പി.വി. കുഞ്ഞ് അറിയിച്ചു. 35. 96കോടി രൂപ വരവും 33 . 04 കോടി ചെലവും 2. 92 കോടി രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള അവതരിപ്പിച്ചത്.
പശ്ചാത്തല മേഖലയ്ക്കാണ് ബഡ്ജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരിത്തിട്ടുള്ളത്. 9 .87 കോടി രൂപയാണ് ഈ മേഖലയിലെ ചെലവുകൾക്കായി കണക്കാക്കപ്പെട്ടിട്ടുള്ളത്. ദാരിദ്ര്യ ലഘുകരണത്തിന് 6 .28 കോടി രൂപയും സാമൂഹ്യക്ഷേമത്തിന് 1. 47 കോടി രൂപയും ക്ഷീര വികസനം-മൃഗസംരക്ഷണം എന്നിവയ്ക്ക് 1 .79 കോടി രൂപയും വകയിരുത്തി. ബജറ്റ് അവതരണത്തോടൊപ്പം തന്നെ ചർച്ച നടത്തി പാസാക്കി.