കൊച്ചി: മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ സമ്മര്‍ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രില്‍ മൂന്നിനും രണ്ടാം ഘട്ടം മേയ് ഒന്നിനും ആരംഭിക്കും. ക്യാമ്പില്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായം അഞ്ചു വയസാണ്. മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ആല്വിന് ഫ്രാന്‍സിസാണ് അക്കാദമിയുടെ മെന്റര്‍. അഡ്വാന്‍സ്ഡ്, ഇന്റര്‍മീഡിയറ്റ്, തുടക്കക്കാര്‍ എന്നീ മൂന്നു തലങ്ങളിലായാണ് ക്യാമ്പ്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി പ്രതിമാസ, പ്രതിദിന കോര്‍ട്ട് ബുക്കിംഗ്, ഗതാഗത, താമസസൗകര്യങ്ങളും അക്കാദമിയിലുണ്ട്. ഫോൺ :8921309153