പെരുന്പാവൂർ: കൂവപ്പടി ബ്ലോക്ക് റൂറൽ സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഒ. ദേവസി അവാർഡ് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് എൽദോ മൂത്തേടം, എം.ഐ. വർഗീസ്, ജോഷി തോമസ്, വി.ടി. പത്രോസ്, ബിനോയ് ഐസക്ക്, എൽദോ ചെറിയാൻ, എൽദോ അറയ്ക്കൽ, എ.പി. ബിനോയി, പ്രതീഷ് ടി. കുരുവിള, ടി.സി. മനു, ജയ്ബി സജി, ലക്ഷ്മി ദേവി, വിജി ജോഷി എന്നിവർ പ്രസംഗിച്ചു.