അങ്കമാലി: അടിയന്തര സാഹചര്യങ്ങളിലും ഒറ്റപ്പെട്ട് പോകുന്ന നിമിഷങ്ങളിലും സഹായം ലഭ്യമാ ക്കുന്ന മൊബൈൽ ആപ് ഒരുക്കി യിരിക്കുകയാണ് ഫിസാറ്റ് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ.
ആപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം എംഎൽ എമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, കാലടി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി. ടോളിൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
അടിയന്തര സഹായം വേണ്ടിവരുമ്പോൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പിലെ ബട്ടൺ അമർത്തിയാൽ നിങ്ങൾക്ക് വേണ്ടപ്പെട്ടവരോ അയൽവാസികളോ ഓടിയെത്തും.
ബട്ടൺ അമർത്തിയാൽ സഹായം ആവശ്യപ്പെട്ടുള്ള അലാറം -കമ്പാനിയൻ- എന്ന ഇ-മൊബൈൽ ആപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരിലേക്കും എത്തും.
സ്ത്രീ സുരക്ഷ, മോഷണം, പിടിച്ചുപറി, അടിയന്തര വൈദ്യസഹായം തുടങ്ങി ഏതു ആവശ്യത്തിനും ഈ ആപ് ഉപയോഗിക്കാം. കൂടാതെ മറ്റു എമർജൻസി ഹെൽപ് ലൈൻ നമ്പേഴ്സും ആപ്പിൽ ലഭ്യമാണ്.
ഫിസാറ്റിലെ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ടുമെന്റേഷന് വിദ്യാർഥികളായ നെഗൽ റോയ്, ജോ പോൾ ജോയ്, ആരോൺ സാബു, അഗസ്റ്റിൻ ഷാജൻ, ആകാശ് കൃഷ്ണ, വിനായക് ജയാനന്ത്, പൂർവ വിദ്യാർഥികളായ വി. അരുൺ, ഷാഫി അഷറഫ് എന്നിവരും അധ്യാപകരായ പി. രാജി, ഹണി ദേവസി, ലക്ഷ്മി നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആപ് രൂപകല്പന ചെയ്തത്. കൂടുതൽ വിവരങ്ങൾക്ക് ഫോ ൺ: 8921597836, 9495843545.