ആലുവ: നവോഥാന കേരളത്തിന് അടിത്തറ പാകിയ വൈക്കം സത്യഗ്രഹ സമരത്തിന് നേതൃത്വം നൽകിയത് പൂര്‍ണമായി കോണ്‍ഗ്രസാണെന്നും പകരം ഇതിന്റെ പിതൃത്വം അവകാശപ്പെടുന്നവർ ചരിത്രത്തോട് നീതിപുലര്‍ത്തുന്നില്ലെന്നും യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.
കെപിസിസി നടത്തുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വൈക്കത്ത് നടക്കുന്ന മഹാസമ്മേളന പന്തലിലേക്ക് മഹാത്മജി ഛായാചിത്രവുമായി പോകുന്ന വാഹന ജാഥയുടെ ഉദ്ഘാടന വേദിയിൽ ജാഥാ ക്യാപ്റ്റൻ എന്ന നിലയിൽ പ്രസംഗിക്കുകയായിരുന്നു ഹസൻ.
യുസി കോളജിൽ ഗാന്ധി നട്ട മാവിൻ ചുവട്ടിൽ ഛായാചിത്രം കൈമാറി ബെന്നി ബഹനാൻ എംപി ജാഥ ഉദ്ഘാടനം ചെയ്തു.
യു സി കോളജ് ജംഗ്ഷനിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എംഎൽഎ, മുൻ എംപി കെ.പി. ധനപാലൻ , വി.ജെ. പൗലസ് എന്നിവർ സംസാരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വേദിയിലെത്തി ആശംസയറിയിച്ചു.
ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ സന്നിധിയിലും ടൗൺഹാളിന് മുമ്പിലെ മഹാത്മഗാന്ധി പ്രതിമയിലും പുഷ്പാർച്ചന നടത്തി. ആലുവ റെയിൽവേ മൈതാനിയിലും കളമശേരി, പാലാരിവട്ടം, എറണാകുളം , തൃപ്പൂണിത്തറ, പുത്തൻകാവ് എന്നിവിടങ്ങളിലും ജാഥയ്ക്ക് സ്വീകരണം ലഭിച്ചു.