കൊച്ചി: അയിത്തത്തിനെതിരെ നടന്ന ഏറ്റവും പ്രൗഢോജ്ജ്വല സമരമായ വൈക്കം സത്യഗ്രഹം സൃഷ്ടിച്ച സാമൂഹിക ചലനങ്ങൾ നൂറു വർഷങ്ങൾക്കിപ്പുറവും പ്രസക്തമായി നിലനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർണന് വഴി നടക്കാനുള്ള അവകാശത്തിനായി നടന്ന സത്യഗ്രഹ സമരത്തിന്റെ സ്മരണകൾ ആധുനിക സവർണ മേധാവിത്വ, ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള സമരങ്ങൾക്കു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള മലബാർ നവോത്ഥാന ജാഥയുടെ എറണാകുളം ജില്ലയിലെ സ്വീകരണം പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കെ.പി. കേശവമേനോന്റെയും കേളപ്പന്റെയും ഛായാചിത്രങ്ങൾ വഹിച്ചുള്ള മലബാർ സ്മൃതിയാത്ര കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖാണ് നയിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, കെ.എ. തുളസി, ആലിപ്പറ്റ ജമീല, പി.എം. നിയാസ് എന്നിവർ അംഗങ്ങളായുള്ള യാത്രയ്ക്ക് ചേരാനല്ലൂരിലും വൈറ്റിലയിലും തൃപ്പൂണിത്തറ ലായം കൂത്തമ്പലത്തിലും, പൂത്തോട്ടയിലും സ്വീകരണം നൽകി.
യുഡിഎഫ് കൺവീനർ എം.എം. ഹസന്റെ നേതൃത്വത്തിലുള്ള മഹാത്മാഗാന്ധിയുടെ ഛായാചിത്ര സ്മൃതിയാത്ര ഇന്നലെ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, ജനറൽ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, എസ്. അശോകൻ എന്നിവർ വൈസ് ക്യാപ്റ്റന്മാരാണ്. ആലുവ, കളമശേരി, പാലാരിവട്ടം, കച്ചേരിപ്പടി, തൃപ്പൂണിത്തറ, പൂത്തോട്ട എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഗാന്ധിസ്മൃതി യാത്ര വൈക്കത്തേക്കു തിരിച്ചു. ഇ.വി.കെ. എസ്. ഇളങ്കോവൻ എംഎൽഎ നയിക്കുന്ന പെരിയാർ രാമസ്വാമി നായ്ക്കരുടെ സ്മൃതിയാത്രയും ഇന്നലെ ജില്ലയിൽ പര്യടനം നടത്തി. അങ്കമാലിയിലെ സ്വീകരണയോഗം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.