ഇലക്ട്രിക് വാഹനങ്ങളിലെ നിയമവരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി എറണാകുളം ആര്‍ടിഒ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമലംഘനങ്ങള്‍ക്കെതിരേ ശക്തമായി നടപടി വേണമെന്നാണ് ആവശ്യം. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപക പരിശോധനയും വില്പന സംബന്ധിച്ച് കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമില്ലെന്ന പരസ്യത്തിന് പിന്നാലെ സ്ത്രീകളടക്കം നിരവധി ആളുകളാണ് ഇലക്ട്രിക് വാഹനം സ്വന്തമാക്കിയിട്ടുള്ളത്. ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വാഹനങ്ങൾ തിരിച്ചു വിളിച്ചേക്കുമെന്നും സൂചനയുണ്ട്.