കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 11 മുതല്‍ 12 വരെ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പോലും മരവിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. വരവിനും ചിലവിനും ആനുപാതികമായി വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ വലിയ വീഴ്ചയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദേശം ജില്ലയില്‍ വലിയ വികസന മുരടിപ്പിന് കാരണമാകുമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം എന്നിവര്‍ പറഞ്ഞു.