കൊച്ചി: കരങ്കൊടി സമരത്തെ ന്യായീകരിച്ച് മേയര്‍ എം.അനില്‍കുമാര്‍. സമാധാന പരമായ പ്രതിഷേധ സമരമാണ് കരിങ്കൊടി കാണിക്കല്‍. ഡിവൈഎഫ്ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് താനും കരിങ്കൊടി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. പാലാരിവട്ടം പിഒസിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന മുന്‍മന്ത്രി കെ.എം. മാണിയെ പോലീസിന്റെ ശക്തമായ വലയം ഭേദിച്ച് താന്‍ കരിങ്കൊടി കാട്ടിയിട്ടുണ്ട്. അന്ന് ചിരിച്ചുകൊണ്ടാണ് കെ.എം. മാണി തങ്ങളുടെ പ്രതിഷേധത്തെ സ്വീകരിച്ചത്. പത്രക്കാരുടെ ചോദ്യത്തിന് ''ഡിവൈഎഫ്ഐ അവരുടെ പണി ചെയ്യുന്നു. ഞാന്‍ എന്റെ പണിയെടുക്കുന്നു' എന്നാണ് കെ.എം. മാണി പ്രതികരിച്ചത്.
കേന്ദ്ര പെട്രോളിയം മന്ത്രി കൊച്ചിയിലെത്തിയപ്പോള്‍ ജില്ലയില്‍ ഏഴിടത്ത് ഡിവൈഎഫ്ഐ കരിങ്കൊടി കാട്ടി. അത്താണി ജംഗ്ഷനില്‍ തന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം നടന്നത്. ഇവിടെയൊക്കെ പോലീസ് ശക്തമായ വലയം തീര്‍ത്തിരുന്നെങ്കിലും അത് ഒരുഘട്ടത്തിലും സംഘര്‍ഷത്തിലേക്ക് എത്തിച്ചിരുന്നില്ല. പോലീസിനെ ആക്രമിച്ചാല്‍ സ്വഭാവികമായി അവരും പ്രതികരിച്ചേക്കുമെന്നും മേയര്‍ പറഞ്ഞു.