കാൽവരിമൗണ്ട്: പീഡാനുഭവ തീർഥാടനകേന്ദ്രമായ കാൽവരിമൗണ്ടിൽ നാളെ നാല്പതാംവെള്ളി ആചരിക്കും. വൈകുന്നേരം 4.30നു കാൽവരിമൗണ്ട് സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ കുർബാന. തുടർന്ന് പള്ളി അങ്കണത്തിൽനിന്നു കുരിശിന്റെ വഴി ആരംഭിക്കും. മലമുകളിൽ വചനസന്ദേശവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോർജ് പാട്ടത്തെക്കുഴി അറിയിച്ചു.