മൂന്നാര്‍: മൂന്നാറിലെ നല്ലതണ്ണി കല്ലാറിനു സമീപം പഞ്ചായത്ത് നിര്‍മിക്കുന്ന സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍. കല്ലാര്‍ പുഴയ്ക്കു സമീപം നിര്‍മിക്കുന്ന പ്ലാന്റ് അഞ്ഞൂറിലധികം കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശത്ത് വലിയ ആരോഗ്യപ്രശ്നത്തിനു കാരണമാകുമെന്നാണ് ആരോപണം.
നല്ലതണ്ണിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്കരണ കേന്ദ്രത്തിലെ നീക്കംചെയ്യപ്പെടാത്ത അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുഴയില്‍ എത്തുന്നതായും നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ പഞ്ചായത്തു സെക്രട്ടറിയും പോലീസും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.
മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യങ്ങള്‍ കല്ലാറിലെ മാലിന്യ പ്ലാന്റിൽ എത്തിച്ച് ബയോഗ്യാസ്, ജൈവവളം, ഖരവസ്തുക്കള്‍ എന്നിവയാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്.