നെടുങ്കണ്ടം: പിന്നോട്ടെടുക്കുന്നതിനിടെ വീട്ടുമുറ്റത്തുനിന്നും കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് ദമ്പതികള്‍ക്കു പരിക്ക്. കല്ലാര്‍ പാറക്കടവില്‍ ആന്റണി, ഭാര്യ സാലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം കല്ലാര്‍-ചക്കക്കാനം റൂട്ടിലാണ് അപകടം നടന്നത്.
ബന്ധുവീട്ടില്‍ പോകുന്നതിനായി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് 35 അടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. മുറ്റത്തിന്റെ സംരക്ഷണ വേലി തകര്‍ത്താണ് താഴെയുള്ള റോഡിലേക്കു കാര്‍ മറിഞ്ഞത്.
വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ഇരുവരെയും കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. അപകടവിവരം അറിഞ്ഞ് നെടുങ്കണ്ടത്തുനിന്നു ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ ദമ്പതികളെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാലിയുടെ തലയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.