ഇരിങ്ങാലക്കുട: കോട്ടയം സെയിൻഗിറ്റ്സ് കോളജ് ഓഫ് എൻജി നീയറിംഗിലെ ഐഇടിഇ ഘടകം സംഘടിപ്പിച്ച അഖില കേരള ആർഡ്വിനോ കോഡിംഗ് മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥികൾക്ക്.
ക്വിസ്, കോഡ് ഡീബഗിംഗ്, പ്രോജക്ട് ഡെവലപ്മെന്റ് എന്നിങ്ങനെ മൂന്ന് റൗണ്ടുകളായി നടത്തപ്പെട്ട മത്സരത്തിൽ നാലാം സെമസ്റ്റർ വിദ്യാർഥികളായ ലിയ തോട്ടാൻ, ജോഹന്ന, അനീന മരിയ, ജൂലി കെ. ലാരു എന്നിവർ അടങ്ങുന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അമൽ വി. നായർ, പ്രെയിസ് വർഗീസ് പോൾ, ഡെനിക്സ് ഡെന്നി എന്നിവർക്ക് രണ്ടാം സ്ഥാനവും രോഹൻ താഞ്ചൻ, ആൻ മരിയ പ്രിൻസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രഫ. ടി.ആർ. രാജീവ് ആയിരുന്നു മെന്റർ. വിജയികളെ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോണ് പാലിയേക്കര, ജോയിന്റ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, പ്രിൻസിപ്പൽ ഡോ. സജീവ് ജോണ്, വൈസ് പ്രിൻസിപ്പൽ ഡോ. വി.ഡി. ജോണ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. കാരൻ ബാ ബു എന്നിവർ അഭിനന്ദിച്ചു.