ചാലക്കുടി: വൈദ്യുതി തടസംമൂലം വെള്ളം ലഭിക്കാതെ കർഷകർ വലയന്നു.
കഴിഞ്ഞ ഒരു മാസക്കാലമായി തുടർച്ചയായി വൈദ്യുതി തടസപ്പെടുന്നതുമൂലം പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നും കൃഷിക്കു വെള്ളം ഉപയോഗിക്കുന്നവർ ആവശ്യത്തിനു വെള്ളം തികയാതെ ബുദ്ധിമുട്ടുന്നു. വൈദ്യുതി ഉപയോഗത്തിന് ഇവിടെ രണ്ടു ട്രാൻസ്ഫോർമർ നിലവിലുണ്ട്. ദിവസത്തിൽ നാലും അഞ്ചും തവണ വൈദ്യുതി തടസം നേരിടുന്നു.
ഇതു കാരണം രണ്ടു മണിക്കൂർ സമയമെങ്കിലും കർഷകർക്കു പന്പിംഗ്് തടസപ്പെടുന്നു. കഴിഞ്ഞ വർഷം ആഴ്ചയിൽ രണ്ടു തവണ കർഷകർക്കു വെളളം സുലഭമായി ലഭിച്ചിരുന്നു. പതിവായി വൈദ്യുതി ബന്ധം തടസപ്പെടുന്നതു കർഷകരെ നിരാശപ്പെടുത്തുന്നു. കുളത്തിൽ സുലഭമായി വെള്ളം ഉള്ള പ്പോഴാണു വൈദ്യുതി തടസം വിനയായി മാറിയത്.
ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസം പരിഹരിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കർഷക കോണ്ഗ്രസ് മേഖല കമ്മിറ്റി ആവശൃപ്പെട്ടു.
ഇതു സംബന്ധിച്ച് ചാലക്കുടി കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്കു പ്രസിഡന്റ് കെ. എം. ജോസിന്റെ നേതൃത്വത്തിൽ കർഷകർ നിവേദനം സമർപ്പിച്ചു.