കൊടകര : വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ തുക വർധിപ്പിച്ച് മുഴുവൻ കുടിശികയും വിതരണം ചെയ്യണമെന്ന് കെപിഎസ്ടിഎ കൊടകര ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു . ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് യോഗം കെപിഎസ്ടിഎ.സംസ്ഥാന കമ്മറ്റി അംഗം പ്രവീണ്‍ എം. കുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.ഐ.ബിലിജിൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരങ്ങൾ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ.വി.അജയ്കുമാർ സമ്മാനിച്ചു. ഉപജിസല്ല കമ്മിറ്റി സെക്രട്ടറി പി.യു.രാഹുൽ , പി.എസ്.സീമ ,കെ.നെൽസണ്‍ പോൾ , ഡോളി ജോസഫ് , ടി.ജെ. ഗ്രീഷ എന്നിവർ പ്രസംഗിച്ചു .
വനസമേതം പച്ചത്തുരുത്ത്
ഇരിങ്ങാലക്കുട: സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരിങ്ങാലക്കുട നഗരസഭയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ദേശീയ ഹരിത സേനയുടെയും വനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെറുവനങ്ങൾ പച്ചത്തുരുത്ത് നിർമിക്കുന്നതിന് ആദ്യഘട്ടമായി ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥലം ഒരുക്കി. വിദ്യാലയത്തിലെ അധ്യാപകർ, പിടിഎ, മാനേജ്മെന്റ്, എൻസിസി വിദ്യാർഥികൾ എന്നിവർ ഇതിന്റെ ഭാഗമായി. സ്കൂൾ മാനേജർ ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷനായി. വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്, പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത്, പച്ചത്തുരുത്ത് കോ-ഒാർഡിനേറ്റർ ജിജി ജോർജ് എന്നിവർ പ്രസംഗിച്ചു.