തൃശൂർ: ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില 351 രൂപ വർധിപ്പിച്ച് 2130 രൂപയാക്കിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാക്കമ്മിറ്റി ഇന്നു പ്രതിഷേധ ധർണ നടത്തും. രാവിലെ 9.30ന് ഏജീസ് ഓഫീസിനുമുന്പിലേക്കു തെക്കേ ഗോപുര നടയിലേക്കു പ്രകടനമായെത്തും.
സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് അന്പാടി ഉണ്ണികൃഷ്ണൻ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അന്പാടി ഉണ്ണിക്കൃഷ്ണന്റ് അന്പാടി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാകമ്മിറ്റി യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ജില്ലാ സെക്രട്ടറി വി.ആർ. സുകുമാർ, ജില്ലാവർക്കിംഗ് പ്രസിഡന്റ് വി.ജി. ശേഷാദ്രി, ട്രഷറർ സുന്ദരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.