കൊടകര: തൃശൂരിലെ കനകമല കുരിശുമുടി നോന്പുകാല തീർഥാടനത്തിന്റെ ഭാഗമായുള്ള മഹാതീർഥാടനം ഏപ്രിൽ രണ്ടിന് നടക്കുമെന്ന് തീർഥാടനകേന്ദ്രം റെക്ടർ ഫാ.ഷിബു നെല്ലിശേരി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അടിവാരം പള്ളി അങ്കണത്തിൽ വൈകുന്നേരം അഞ്ചിന്
നടക്കുന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹ്നാൻ എം.പി., സനീഷ്കുമാർ ജോസഫ് എം.എൽ.എ , കൊടകര പഞ്ചായത്ത് പ്രസിഡന്റു് അന്പിളി സോമൻ, ,കോടശേരി പഞ്ചായത്ത് പ്രസിഡൻര് റിജു മാവേലി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്് മഹാതീർഥാടനത്തിൽ പങ്കാളികളായി ആയിരക്കണക്കിനു വിശ്വാസികൾ കുരിശുമുടിയിലേക്ക് മലകയറും.
വൈകുന്നേരം ഏഴിന് കുരിശുമുടിയിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടന്റെ കാർമികത്വത്തിൽ വി.കുർബാന നടക്കും. വാർത്ത സമ്മേളനത്തിൽ ജനറൽ കണ്‍വീനർ ബൈജു അറയ്ക്കൽ, കൈക്കാരൻ ബിനോയ് മഞ്ഞളി,പി.ആർ.ഒ ഷോജൻ ഡി.വിതയത്തിൽ, പബ്ലിസിറ്റി കണ്‍വീനർ ബിജു ചുള്ളി എന്നിവരും പങ്കെടുത്തു.