പെരുമ്പാവൂർ: യുവതിയെ ബസിൽ വച്ച് ശല്യം ചെയ്ത ആൾ പോലീസ് പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിലിനെ (48) യാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം - പാലക്കാട് കെഎസ്ആർടിസി ബസിൽ 26ന് വൈകിട്ടാണ് സംഭവം. യുവതിയുടെ പരാതിയെതുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം തന്നെ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
സമാന സംഭവത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്ഐമാരായ റിൻസ് എം.തോമസ്, എം.കെ.അബ്ദുൾ സത്താർ, എസ്സിപിഒമാരായ പി.എ.അബ്ദുൾ മനാഫ്, സി.കെ.മീരാൻ, ജിഞ്ചു കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.