കളമശേരി: സർവകലാശാല ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട് കൊച്ചി സർവകലാശാല, കളമശേരി നഗരസഭ അധികൃതരുടെയും പ്രദേശത്തെ പൊതുപ്രവർത്തകരുടെയും യോഗം മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ചേർന്നു. ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷ് അധ്യക്ഷനായി.
സർവകലാശാല വികസനവുമായി ബന്ധപ്പെട്ട് കാമ്പസിൽ നടത്തുന്ന പരിഷ്കാരങ്ങൾ രജിസ്ട്രാർ വി. മീര വിശദീകരിച്ചു. കാമ്പസ് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കേണ്ടത് സർവകലാശാല നാക് റാങ്കിംഗ്, മയക്കുമരുന്ന് ഉപയോഗം തടയൽ, വിദ്യാർഥികളിലെ റാഗിംഗ് തടയൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആവശ്യമാണെന്നും പ്രദേശവാസികൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളനി പ്രദേശത്തേക്ക് നിലവിൽ കാമ്പസിനകത്തുകൂടിയുള്ള റോഡ് അടച്ചുപൂട്ടുന്ന പക്ഷം സുഗമമായ സഞ്ചാരത്തിനും ഭാരവാഹന ഗതാഗതത്തിനുമായി റിംഗ് റോഡ് നിർമിക്കുന്നതുൾപ്പെടെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിവിധ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.
തുടർന്ന് സർവകലാശാല അധികൃതരുമായി ചർച്ച ചെയ്ത് ആവശ്യങ്ങൾ നടപ്പാക്കുന്നതിന് ജില്ല ആസൂത്രണ സമിതിയംഗം ജമാൽ മണക്കാടൻ, സിപിഎം ഏരിയ കമ്മിറ്റിയംഗം വി.എ. സക്കീർ ഹുസൈൻ, കോൺഗ്രസ് കളമശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.കെ. ബഷീർ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.