കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്നോളജിയിൽ ദേശീയ ഗെയിമത്തോൺ ആരംഭിച്ചു. പ്രിൻസിപ്പൽ പ്രഫ. കെ.ടി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രഫ. സി.പി. ജയശങ്കർ, പ്രഫ. ആർ. രാജാറാം, പ്രഫ. ടി. മനീഷ്, പ്രഫ പി. വി. രാജാരാമൻ, ജി.ആർ. കിഷോർ (ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ബാഗ്ലൂർ), ടിൽറ്റ് എഡ്യു ഡയറക്ടർ നിഖിൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയിലെ വിവിധ കോളജുകളിൽ നിന്നായി 120 ഓളം ടീമുകൾ ഗെയിമത്തോണിൽ പങ്കെടുക്കും. മികച്ച ഗെയിമുകൾ വികസിപ്പിക്കുന്ന ടീമുകൾക്ക് സമാപന ദിവസമായ 30ന് പുരസ്ക്കാരങ്ങളും കാഷ് അവാർഡും വിതരണം ചെയ്യും. ആദിശങ്കരയിൽ നടക്കുന്ന ദേശീയ ഹാക്കത്തോണിന്റെ ആദ്യഘട്ടമാണ് ഗെയിമത്തോൺ. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ഹാക്കത്തോൺ. 15 ലക്ഷം രൂപയാണ് ഹാക്കത്തോണിന് സമ്മാനമായി നൽകുന്നത്.