കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ കുടുംബത്തിന് നീതി കിട്ടാന്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് അറിയിച്ചു.
കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തരമായി 50 ലക്ഷം രൂപ അനുവദിക്കുക, മരണത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം നടത്തുക. മനോഹരന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ രാവിലെ ഒമ്പതു മുതല്‍ 21 രാവിലെ ഒമ്പതു വരെ തൃപ്പുണിത്തുറ സ്റ്റാച്യു ജഗ്ഷനില്‍ 24 മണിക്കൂര്‍ ഉപവാസസമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.