കാക്കനാട്: കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ വട്ടം കറങ്ങുകയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും ചെയ്ത സ്വകാര്യ കാറിന്റെ ഡ്രൈവർ പടമുകൾ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിംഗ് ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വ്യഴാഴ്ച രാവിലെ 11 നു കളക്ടറേറ്റ് സിഗ്നൽ ജംഗ്ഷനു സമീപമാണ് കളക്ടറുടെ കാർ കടന്നു പോകാൻ വഴി നൽകാതെ മനഃപൂർവം തടസം സൃഷ്ടിച്ചത്. പരിശോധനയിൽ സ്വകാര്യകാർ അമിത വേഗത്തിലും തെറ്റായ ദിശയിലുമായിരുന്നുവെന്നും കണ്ടെത്തി. നോട്ടിസ് നൽകി റമീസിനെ വരുത്തുകയായിരുന്നു. കുറ്റം സമ്മതിച്ചു മാപ്പപേക്ഷ നൽകിയതിനാലാണ് ലൈസൻസിന്റെ സസ്പെൻഷൻ കാലാവധി ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.