കൊച്ചി: നഗരത്തിലെ സെപ്റ്റേജ് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്ന പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം വഴി പരിഷ്കരിക്കാനൊരുങ്ങി കൊച്ചി കോര്പറേഷന്. സെപ്റ്റേജ് മാലിന്യ ടാങ്കറുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനും അനധികൃതമായി മാലിന്യം ശേഖരിച്ച് ജലാശയങ്ങളിലും പൊതുസ്ഥലത്തും ഒഴുക്കുന്നത് നിയന്ത്രിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അടുത്തമാസം 15 മുതല്‍ പുതിയ സംവിധാനം നിലവല്‍ വരുമെന്നും കോര്പറേഷന് അറിയിച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ള ടാങ്കര്‍ലോറി ഉടമകള്‍ക്ക് ഏപ്രില്‍ അഞ്ചിന് മുമ്പ് https://mykochi.lsgkerala.gov.in/septage എന്ന ലിങ്കിലൂടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. നല്കുന്ന വിവരങ്ങള്‍ പരിശോധിച്ച് ബൈലോ മാനദണ്ഡപ്രകാരമാണ് വാഹങ്ങള്‍ക്കു ലൈസന്‍സ് നല്‍കുന്നത്.
"മൈ കൊച്ചി' ആപ്
ജനങ്ങള്‍ക്ക് "മൈ കൊച്ചി' മൊബൈല്‍ ആപ് വഴിയോ mykochi.lsgkerala.gov.in എന്ന വെബ്പോര്‍ട്ടല്‍ വഴിയോ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോള്‍ തന്നെ സേവനം ലഭ്യമാക്കുന്ന സമയം അറിയാന്‍ കഴിയും. ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ അമിത തുക ഈടാക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
വാഹനങ്ങള്‍ക്ക് ജിപിഎസ്;
കണ്ട്രോള് റൂമിന്റെ നീരീക്ഷണം
മുഴുവന്‍ സെപ്റ്റേജ് വാഹനങ്ങളും ജിപിഎസ് ഘടിപ്പിച്ച് നഗരസഭയുടെ കണ്ട്രോള് റൂമിന്റെ നിരന്തര നിരീക്ഷണത്തിലായിരിക്കും. പദ്ധതി നടപ്പിലാകുന്നതോടെ നഗരസഭയുടെ അംഗീകാരമില്ലാതെയും, ജിപിഎസ് ഘടിപ്പിക്കാതെയും നഗരത്തില്‍ പ്രവേശിക്കുന്ന സെപ്റ്റേജ് മാലിന്യം ശേഖരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ക്കും ഇക്കാര്യം പരിശോധിക്കാന്‍ സംവിധാനമുണ്ടാകും.
വാഹനത്തില്‍ പതിപ്പിക്കുന്ന ക്യൂആര്‍ കോഡ് വഴി വാഹനം, മാലിന്യം, പാസ്, വാഹനത്തിന്റെ സഞ്ചാരപാത എന്നീ വിവരങ്ങള്‍ അറിയാനാകും. ഇതുമായി ബന്ധപ്പെട്ട സേവനങ്ങളും പരാതികളും കൈകാര്യം ചെയ്യുന്നതിനുവേണ്ടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും ആരംഭിക്കും.